കണ്ണൂർ: കണ്ണൂരിൽ 115 ഗ്രാം കഞ്ചാവുമായി സിനിമാ അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി നധീഷ് നാരായണനാണ് പിടിയിലായത്. കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.
അതേസമയം, മാർച്ച് 27ന് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തു. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിലെ വ്യാപക ലഹരി ഉപയോഗം ചർച്ചയായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കഞ്ചാവുമായി അസിസ്റ്റൻഡ് ഡയറക്ടർ പിടിയിലായത്.
