പൗരത്വ ഭേദഗതി നിയമം
മത രാഷ്ട്ര നിർമ്മാണത്തിനായുള്ള സംഘ പരിവാർ അജണ്ട :എഐവൈഎഫ്





മതനിരപേക്ഷ മൂല്യങ്ങളെ അട്ടിമറിച്ച് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള സംഘ പരിവാർ ഹിഡൻ അജണ്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്ത നടപടിയെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
ഭരണ ഘടന വിരുദ്ധവും മത നിരപേക്ഷ രാഷ്ട്രത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് അംഗീകാരം നൽകുന്നതുമായ പൗരത്വ ഭേദഗതി നിയമം ബഹുസ്വര സമൂഹത്തിലെ ഒരു വിഭാഗം പൗരന്മാരുടെ അപരവത്കരണമാണ് ലക്ഷ്യം വെക്കുന്നത്.
ആ ർ എസ് എസ് അജണ്ടക്ക് വിധേയമായി മതത്തിന്റെ പേരിൽ ജനങ്ങളെ വേർ തിരിച്ച് കൊണ്ട് കേന്ദ്ര സർക്കാർ ഭരണ ഘടന മൂല്യങ്ങളെയാണ് ഇല്ലായ്മ ചെയ്യുന്നത്!
മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളാണെന്നിരിക്കെ
രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്ന സംഘ പരിവാർ രാഷ്ട്ര സങ്കൽപ്പങ്ങളെ നിരാകരിച്ച്
മതാധിഷ്ഠിത രാഷ്ട്രത്തിനായുള്ള പൊളിച്ചെഴുത്തു നടത്തുന്നതിന്നെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അഭിപ്രായപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: