കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം;  പ്രിസൺ ഓഫീസറെ ഓഫീസിൽ കയറി ചവിട്ടി; വിചാരണ തടവുകാരനെതിരെ കേസ്

     

കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം. ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആക്രമിച്ചു. വിചാരണ തടവുകാരനായ ചേരാനല്ലൂർ സ്വദേശി നിതിനെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. സഹതടവുകാരനെ ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് ചോദിച്ചതാണ് അക്രമ കാരണം. ഡെപ്യൂട്ടി പ്രിസൺ ഓഫീസറിനെ ഓഫീസിൽ കയറി ചവിട്ടിയും കൈപിടിച്ച് തിരിച്ചുമാണ് പരിക്കേൽപ്പിച്ചത്.

ഓഫീസിൽ കയറി തള്ളി നിലത്തിട്ട ശേഷമാണ് ആക്രമിച്ചത്. പരുക്കേറ്റ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ‌ക്ക് പുറമേ രണ്ട് ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ഓഫീസിന് മുന്നിലുള്ള ജനാല പ്രതി അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: