വടക്കാഞ്ചേരി : വടക്കാഞ്ചേരിയില്‍ കാറിടിച്ച് കാല്‍നടയാത്രികരായ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
എറണാകുളത്തു നിന്നു പാലക്കാടേക്കു പോവുകയായിരുന്ന കാറാണ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.

