Headlines

‘പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല, എസ്എഫ്‌ഐ ക്രിമിനലുകളുടെ കൂട്ടം’; ഗവര്‍ണർ



     

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിരുത്തരവാദ നടപടികലാണെന്നും എസ്എഫ്ഐ ക്രിമിനലുകളുടെ കൂട്ടമെന്നും ആരിഫ്
മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പൊലീസെന്ന് താൻ എപ്പോഴും പറയും. എന്നാൽ അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. സെമിനാറിൽ പങ്കെടുത്ത വിദേശ പ്രതിനിധികളെ ഭയപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചത്. താൻ ഭയപ്പെടില്ലെന്ന് എസ്എഫ്ഐക്ക് അറിയാം.
താൻ സെമിനാറിനായി എത്തിയ സമയത്തോ പുറത്തേക്കിറങ്ങിയ സമയത്തോ എസ്എഫ്ഐ പ്രതിഷേധം നടത്തിയില്ല. കേരളത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. പ്രതിഷേധക്കാരെ തടയാൻ പോലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും പ്രവര്‍ത്തകരെ സത്യപ്രതിഞ്ജ ചെയ്യാന്‍ പോലും വിസി സമ്മതിച്ചിട്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ എന്ന നിലയില്‍ കടുത്ത നടപടി ഉണ്ടാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം കൂടി പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: