പിണറായി വിജയനെ പുകഴ്ത്തി ‘കാവലാൾ’ എന്ന വാഴ്ത്തുപാട്ട് രചിച്ച പൂവത്തൂർ ചിത്രസേനനെ സർവീസിൽ നിന്ന് പുറത്താക്കി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കാവലാൾ’ എന്ന വാഴ്ത്തുപാട്ട് രചിച്ച പൂവത്തൂർ ചിത്രസേനനെ സർവീസിൽ നിന്ന് പുറത്താക്കി. ധനകാര്യവകുപ്പിലെ പ്രത്യേക മെസഞ്ചർ സ്ഥാനത്ത് നിന്നാണ് പുതിയ യുഡിഎഫ് സർക്കാർ ഇദ്ദേഹത്തെ നീക്കിയത്. ഓഫീസ് അറ്റൻഡറായി വിരമിച്ച ചിത്രസേനന് മുൻ എൽ.ഡി.എഫ് സർക്കാരായിരുന്നു താൽക്കാലിക നിയമനം നൽകിയിരുന്നത്. ഇടതുപക്ഷ സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുൻ നേതാവുകൂടിയാണ് ഇദ്ദേഹം വിവാദ നിയമനവും വാഴ്ത്തുപാട്ടുംസെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് വിവാദത്തിന് ആസ്പദമായ…

