തിരുവനന്തപുരം: തിരുവനന്തപുരത്ത് തെങ്ങുകയറ്റ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. മരണം വാഹന അപകടം മൂലമെന്ന് കണ്ടെത്തി. കല്ലറ സ്വദേശി അനിൽകുമാറിനെ പിക്കപ്പ് വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. കേസിൽ വരിക്കപ്ലാമൂട് സ്വദേശി ബഷീറിനെ അറസ്റ്റ് ചെയ്ത് പോലീസ്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാങ്ങോട് പൊലീസ് പ്രതിയെ പിടികൂടിയത്. വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അനിലിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു
