തിരുവനന്തപുരം: ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനത്തിൽ സിപിഐ നേതാവ് കെകെ ശിവരാമന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനം നഷ്ടമായി. സിപിഐ സംസ്ഥാന എക്സക്യൂട്ടീവിന്റേതാണ് തീരുമാനത്തെ തുടർന്നാണ് ശിവരാമനെ സ്ഥാനനത്ത് നിന്നും നീക്കിയത്. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഘടക കക്ഷികൾക്ക് ദോഷമുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു. മുന്നണി മര്യാദകൾ പാലിക്കാതെയുള്ള അഭിപ്രായങ്ങൾ കെ കെ ശിവരാമൻ നടത്തിയെന്നാണ് വിലയിരുത്തല്‍.
കെ കെ ശിവരാമന് പകരം ജില്ലാ സെക്രട്ടറി കെ സലിം കുമാർ എൽഡിഎഫ് കൺവീനറായേക്കും. അതേസമയം, തന്നെ നീക്കിയത് പാർട്ടിയുടെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണെന്ന് കെ കെ ശിവരാമൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. എൽഡിഎഫ് കൺവീനർമാർ പാർട്ടി ജില്ലാ സെക്രട്ടറിമാർ ആയിരിക്കണമെന്ന് തീരുമാനമുണ്ട്. അതിൻറെ ഭാഗമായാണ് തന്നെ നീക്കിയതെന്നും ശിവരാമൻ പറഞ്ഞു

