തിരുവനന്തപുരം: സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാംസ്കാരിക ദേശീയതയിലേക്ക് വർഗീയതയെ കടത്തിവിടുന്ന സംഘപരിവാർ അജണ്ടയാണെന്ന് ഇന്ത്യർ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻറ് ഫ്രണ്ട് ഷിപ്പ് (ഇസ്കഫ്) ദേശീയ ജനറൽ സെക്രട്ടറി ബിജയ് കുമാർ പട്ഹാരി. ഇസ് കഫ് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഫെഡറലിസത്തെ ദുർബപ്പെടുത്തുവാനും ബഹുസ്വരതയെ തകർക്കുവാനുള്ള ശ്രമങ്ങൾ ബോധപൂർവ്വം നടക്കുകയാണ്. ഈ അപകടത്തെ ചെറുക്കുവാൻ
സാംസ്കാരിക പ്രവർത്തനത്തിലൂടെ ഇസ്കഫ് പോലെയുള്ള പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ട്. സമാധാനവും സൗഹൃദവും ദേശീയ ഐക്യവും നിലനിർത്താൻ അത് അനുപേക്ഷണീയമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വൈസ് പ്രസിഡൻറ് ജസ്റ്റീസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പ്രസീഡിയം ചെയർമാൻ മുല്ലക്കര രത്നാകരൻ ,ദേശിയ വൈസ് പ്രസിഡൻറ് കമല സദാനന്ദൻ , തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് രാധാകൃഷ്ണൻ ,ഡോ പി ജി രവീന്ദ്രനാഥ് ,കെ എസ് മധുസൂദനൻ നായർ ,ബി സുധാകരൻ നായർ, കെ നാരായണൻ ,
എന്നിവർ പ്രസംഗിച്ചു.സംസ്ഥാന
ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ റോജൻ ജോസ് കണക്കും , ഷാജി ഇടപ്പള്ളി , പ്രിൻസ് മാത്യു എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എസ് ഹസ്സൻ സ്വാഗതവും ബിജു ചിന്നത്തിൽ നന്ദിയും പറഞ്ഞു. ദേശീയ പ്രസീഡിയം അംഗം അഡ്വ കെ നാരായണൻ പതാക ഉയർത്തി. ഇപ്റ്റ ഗായക സംഘം സ്വാഗത ഗാനം ആലപിച്ചു.
