അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ തല പിടിച്ച് മരത്തില്‍ ഇടിപ്പിച്ച അധ്യാപകനെതിരെ പരാതി

തിരുവനന്തപുരം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ തല അധ്യാപകന്‍ മരത്തില്‍ ഇടുപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. തിരുവനന്തപുരം അയിരൂപ്പാറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനെതിരെയാണ് പരാതി. അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തല മരത്തില്‍ ഇടിപ്പിക്കുകയായിരുന്നു.

അധ്യാപകന്‍ വിദ്യാര്‍ഥിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് മരത്തില്‍ തല ഇടിപ്പിക്കുകയായിരുന്നു. അതേസമയം പരിക്കേറ്റ വിദ്യാര്‍ഥി ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.


വിദ്യാര്‍ഥികളോട് ക്രൂരമായി പെരുമാറിയത് സ്‌കൂളില്‍ രണ്ടാഴ്ച മുമ്പ് ചുമതലയേറ്റ കായിക അധ്യാപകനാണ്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ കലോത്സവത്തിനിടെ കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടായതായും കുട്ടികളെ പിടിച്ച് മാറ്റാന്‍ ചെന്നപ്പോഴാണ് സംഭവമെന്ന് സ്‌കൂള്‍ അധികൃതർ വിശദീകരിക്കുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: