ബിഹാറിൽ മലയാളി സുവിശേഷകനെ സംഘ്പരിവാർ ആക്രമിച്ചതായി പരാതി; ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിച്ചു




പട്ന: ബിഹാറിൽ മലയാളി സുവിശേഷകന് നേരെ സംഘപരിവാർ ആക്രമണമെന്ന് പരാതി. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. ബിഹാറിലെ ജമോയ് ജില്ലയിലാണ് സംഭവം. ഭാര്യ കൊച്ചുറാണി പോളിൻ്റെ മുന്നിൽ വച്ച് മാർച്ച് മൂന്നിനായിരുന്നു ആക്രമണം. പാസ്റ്ററെ മർദിച്ച അക്രമികൾ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു.

മർദനത്തിന് പാസ്റ്ററുടെ കഴുത്തിന് ഗുരുതര പരുക്കേറ്റു. ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റർ സണ്ണി പറഞ്ഞു. മർദനം അക്രമിസംഘം തന്നെ ഫോണിൽ ചിത്രീകരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: