തിരുവനന്തപുരം: കല്ലമ്പലത്ത് നാല് മാസം പ്രായമായ ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നുവെന്ന പരാതി. പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. രാത്രിയിൽ പൂർണ നഗ്നനായി കർഷകന്റെ വീട്ടിലെ തൊഴുത്തിൽ അതിക്രമിച്ച് കയറിയ പ്രതി ആട്ടിൻകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
നഗ്നനായി ഇയാള്‍ തൊഴുത്തിലേക്ക് അതിക്രമിച്ച് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വർക്കല പനയറ കോവൂർ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.

