കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മുനമ്പം വിഷയത്തിലെ പ്രതികരണം വിദ്വേഷ പ്രസ്താവനയെന്ന് പരാതി; പരാതി നൽകി എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ്  എൻ അരുൺ

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മുനമ്പം വിഷയത്തിലെ പ്രതികരണം വിദ്വേഷ പ്രസ്താവനയെന്ന് പരാതി. സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ പരാതി നൽകി. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. സമൂഹത്തിൽ മതത്തിൻ്റെ പേരിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നൽകിയത്. കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിൻറെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: