വെമ്പായം:വേറ്റിനാട് മണ്ഡപം ജംഗ്ഷനിൽ ഏദൻസ് ഗാർഡൻ എന്ന പേരിൽ ചെടികട നടത്തുന്ന കനക രസിയാണ് വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ വാർഡ് മെമ്പറായ ബിനുകുമാർ കനകരസയുടെ ചെടി കടയുടെ മുന്നിലെത്തി ഇവിടെ വച്ചിരുന്ന ചെടികൾ എടുത്തുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ജോലിക്കാർ വന്നശേഷം മാറ്റാമെന്ന് പറഞ്ഞെങ്കിലും പ്രകോപിതനായ മെമ്പർ കടയുടെ മുന്നിൽ ഇരുന്ന ചെടിച്ചട്ടികൾ എറിഞ്ഞ് ഉടയ്ക്കുകയും ചെടികൾ പിഴുതെറിയുകയും ചെയ്യുകയായിരുന്നു. ഇത് തടയാൻ ചെന്ന കനകരസയെ മെമ്പർ പിടിച്ചു തള്ളുകയും മുഖത്തും ശരീരത്തും മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. കൈയ്ക്കും വയറിനും പരിക്കേറ്റ കനകരസയെ കന്യാകുളങ്ങര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഏതാനും മാസം മുമ്പ് ഇതേ മെമ്പർ സമീപത്തുള്ള മറ്റൊരു കടയിലെത്തി കടക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ വട്ടപ്പാറ പോലീസ് കേസെടുത്തു
