ഇടുക്കി: കണ്ടക്ടറുടെ ബാഗ് മോഷിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. വള്ളക്കടവ് വറകപ്പള്ളിയിൽ സ്വാമി രാജാണ് അറസ്റ്റിലായത്. ഇയാൾ കുമളി-ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് കട്ടപ്പന ബസിൽ നിന്നുമാണ് ബാഗ് കവർന്നത്. പുതിയ ബസ് സ്റ്റാൻഡിൽ പാർക്കു ചെയ്ത സമയത്തായിരുന്നു മോഷണം നടന്നത്.
ഡ്രൈവർ സീറ്റിനു സമീപം സൂക്ഷിച്ചിരുന്ന ബാഗാണ് ഇയാൾ കൈക്കലാക്കി രക്ഷപ്പെട്ടത്. ഒരുലക്ഷം രൂപയുടെ ടിക്കറ്റാണ് ബാഗിൽ ഉണ്ടായിരുന്നത്. കണ്ടക്ടറുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ഇയാളെ പിടികൂടുകയായിരുന്നു
