തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ സംഘർഷം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ സംഘർഷം.സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെ പത്തോളം പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ വഞ്ചിയൂർ ഏരിയാ ജോയിൻ്റ് സെക്രട്ടറി, ലോ കോളേജിലെ സംഘടനാ ഭാരവാഹികൾ ‌തുടങ്ങിയവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നവർ യൂണിവേഴ്സിറ്റി കോളേജിലെയും ലോ കോളേജിലെയും വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്നാണ് ആരോപണം. യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികൾ ഉൾപ്പടെ ഹോസ്റ്റലിൽ പലപ്പോഴും സ്ഥിരതാമസം ആണെന്ന് ആരോപണം ഉയർന്നിരുന്നു. സംഘർഷത്തിന് നേതൃത്വം നൽകിയവരിൽ പലരും എസ്എഫ്ഐയിൽ നിന്ന് മുൻപ് പുറത്താക്കപ്പെട്ടവർ ആണെന്നാണ് വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: