Headlines

കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും പത്മിനി തോമസും ബിജെപിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ഉള്‍പ്പടെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും നടന്നു.

ഏറെനാളായി കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുകയാണ് തമ്പാനൂര്‍ സതീഷ്. കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതിരുന്നതാണ് പാര്‍ട്ടിയുമായി അകലാന്‍ കാരണമായത്. സംഘിയും സഖാവുമാകാനില്ലെന്നും കെ കരുണാകരന്റെ ഉറച്ച ശിഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് തമ്പാനൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞത്.


അതേസമയം, വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും പത്മിനി തോമസ് പറഞ്ഞു. കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി പത്മിനിയെ പരിഗണിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.1982ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലവും റിലേയില്‍ വെള്ളിയും നേടി. അര്‍ജുന അവാര്‍ഡും ജിവി രാജ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: