തമിഴ്‌നാട് കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. വിളവൻകോട് എംഎൽഎ എസ് വിജയധരണിയാണ് ബിജെപിയിൽ ചേർന്നത്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിജയധരണിയുടെ ബിജെപി പ്രവേശം. കന്യാകുമാരി സ്വദേശിനിയായ വിജയധരണി സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രമുഖ വനിതാനേതാക്കളിൽ ഒരാളാണ്. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ ഇടയാക്കിയത്

