വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

കടയ്ക്കാവൂർ: വൈദ്യൂത ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു .ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ അഭയൻ അധ്യക്ഷത വഹിച്ചു. അഴിമതിയും, ധൂർത്തും ,കെടുകാര്യസ്ഥതയും പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ് .

വൈദ്യുത ചാർജ് വർദ്ധനവ് സാധാരണക്കാരായ ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നതായി ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആരോപിച്ചു. മംഗലപുരം ബ്ലോക്ക് പ്രസിഡൻ്റ് എം.എസ് നൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ് അജിത് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ് അനൂപ്, കോൺഗ്രസ് നേതാക്കളായ അബ്ദുൽ ജബ്ബാർ, സുനിൽ, സുരേഷ് കുമാർ, ബിജുകുമാർ, കടയറ ജയചന്ദ്രൻ, ശരുൺകുമാർ, സുജിത്, എച്ച്.പി ഹാരിസൺ, ഉദയകുമാരി, മൻസൂർ, നിസാർ, രാജേഷ് ബി.നായർ, ഔസേപ്പ്, വർഗ്ഗീസ്,ഓമന, ജയന്തി കൃഷ്ണ, അശോകൻ, ജെ.ശശി എന്നിവർ സംസാരിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: