സി പി ബാബു സിപിഐ കാസർകോട് ജില്ലാ സെക്രട്ടറി

സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടിൽ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എഐഎസ് എഫ് ജില്ലാ സെക്രട്ടറി, എഐവൈഎഫ്ജില്ലാ പ്രസിഡൻ്റ്,സി പി ഐ നീലേശ്വരം, പരപ്പ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011 ൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി. ജില്ലാ അസി.സെക്രട്ടറി, ബി കെ എംയു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, കാസർകോട് ഡിസ്ട്രിക്റ്റ് റബ്ബർ ആന്റ് ക്യാഷു ലേബർ യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.



എളേരിത്തട്ട് സ്വദേശിയാണ് കയ്യൂർ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ സഹോദരി പൗത്രനാണ്. പിതാവ് :പരേതനായ അപ്പൂഞ്ഞിനായർ. മാതാവ്: സി പി കാർത്യായണി അമ്മ. ഭാര്യ:എൻ ഗീത. മക്കൾ, സ്നേഹ ബാബു, അർദ്ധേന്ദുഭൂഷൺബാബു. മരുമകൻ ജിതിൻജയദേവൻ.

സമ്മേളനം മൂന്ന് ക്യാൻ്റിഡേറ്റ് അംഗങ്ങൾ ഉൾപ്പെടെ 38 അംഗ ജില്ലാ കൗൺസിലിനെയും 9 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

ദേശീയ എക്സ‌ിക്യൂട്ടിവംഗങ്ങളായ അഡ്വ. കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എം പി, സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ പി വസന്തം, കെ കെ അഷറഫ്, ടി വി ബാലൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി സി പി ബാബു പൊതു ചർച്ചയ്ക്ക് മറുപടി പറഞ്ഞു. ദേശിയപാത നിർമ്മാണത്തിലെ ഗുരുതരമായ അനാസ്ഥക്കെതിരെ നടപടി

സ്വീകരിക്കരിക്കണമെന്നുംകാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്ന‌ങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: