Headlines

തമിഴ്നാട്ടിൽ സിപിഐക്കും സിപിഎമ്മിനും രണ്ട് സീറ്റ് വീതം

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിൻ്റെ ഭാഗമായ സിപിഐയും സിപിഎമ്മും രണ്ടു വീതം സീറ്റിൽ മത്സരിക്കും. സിപിഎം മധുര, കോയമ്പത്തൂർ മണ്ഡലങ്ങളിലും സിപിഐ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാർട്ടികളും വിജയിച്ചിരുന്നു. ഇതിനു പുറമെ മുസ്ല‌ിം ലീഗിനും കെ.എം.ഡി.കെക്കും ഓരോ സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസ് കൂടി ഉൾപ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റിൽ 38ഉം നേടിയിരുന്നു.



തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യത്തിൽ കോൺഗ്രസ്, സി.പി.ഐ, സി.പി.എം, വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ), എം.ഡി.എം.കെ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐ.യു.എം.എൽ), കൊങ്കു ദേശിയ മക്കൾ കച്ചി (കെ.ഡി.എം.കെ) എന്നീ കക്ഷികളാണുൾപ്പെടുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: