സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; 4 മന്ത്രിമാരും മത്സരിക്കും

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ. 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി പി ഐ പ്രഖ്യാപിച്ചത്. കെ രാജൻ (ഒല്ലൂർ), ജിആർ അനിൽ (നെടുമങ്ങാട്), ജെ ചിഞ്ചുറാണി (ചടയമംഗലം), പി പ്രസാദ് (ചേർത്തല) എന്നീ നാല് മന്ത്രിമാരും വീണ്ടും മത്സരിക്കും.


മറ്റ് മണ്ഡലങ്ങളും സ്ഥാനാർത്ഥികളും അറിയാം- ചിറയിൻകീഴ് – മനോജ് ബി. ഇടമന, കരുനാഗപ്പള്ളി – എം.എസ്. താര, ചാത്തന്നൂർ – ആർ. രാജേന്ദ്രൻ, ചടയമംഗലം – ജെ. ചിഞ്ചുറാണി, പുനലൂർ – സി. അജയപ്രസാദ്, അടൂർ – പ്രിജി ശശിധരൻ, പീരുമേട് – കെ. സലിംകുമാർ, വൈക്കം – പി. പ്രദീപ്, ചേർത്തല – പി. പ്രസാദ്, ഹരിപ്പാട് – ടി.ടി. ജിസ്മോൻ, പറവൂർ – ഇ.ടി. ടൈസൺ, മൂവാറ്റുപുഴ – എൻ. അരുണ്‍, ഒല്ലൂർ – കെ. രാജൻ, നാട്ടിക – ഗീത ഗോപി, കൊടുങ്ങല്ലൂർ – വി.ആർ. സുനിൽകുമാർ, കയ്പമംഗലം – കെ.കെ. വത്സരാജ്, തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ, പട്ടാമ്പി – മുഹമ്മദ് മുഹസിൻ, മണ്ണാർക്കാട് – മൻസിൽ അബൂബക്കർ, നാദാപുരം – പി. വസന്തം, തിരുരങ്ങാടി – അജിത് കൊളാടി, ഏറനാട് – ഷഫീർ കിഴിശ്ശേരി (സ്വത), മഞ്ചേരി – വി.എം. മുസ്തഫ (സ്വത), കാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.

കഴിഞ്ഞ തവണയും 25 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. ഇതിൽ 17 സീറ്റുകളിൽ വിജയിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നു. ഇത്തവണ ഏപ്രിൽ 9 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4 നാണ് ഫലപ്രഖ്യാപനം നടക്കുക. അതേസമയം സിപിഎമ്മും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: