Headlines

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടിക; ഫെബ്രുവരി 26-ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സ്ഥാനാർത്ഥികളെ ഈ മാസം 26-ന് പ്രഖ്യാപിക്കും. സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക. സ്ഥാനാർത്ഥി നിർണയത്തിന് ജില്ലാ നേതൃയോഗം ചേരാനായും നിർദ്ദേശം നൽകും.

വ്യാഴാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് ഇക്കാര്യത്തിൽ നിർദേശം നൽകും. തുടർന്ന് ജില്ലാ നേതൃയോഗങ്ങൾ ചേർന്ന് മൂന്നംഗ പട്ടിക തയാറാക്കി നൽകും. ഈ പട്ടിക പരിശോധിക്കാൻ 26ന് വീണ്ടും സംസ്ഥാന എക്സിക്യൂട്ടിവ് ചേരും. സംസ്ഥാന എക്സിക്യൂട്ടിവിലായിരിക്കും അന്തിമ തീരുമാനം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: