ചടയമംഗലം മേഖലയിലെ സിപിഐയുടെ ജനകീയമുഖമായിരുന്ന എ മുസ്തഫ പാർട്ടിയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവച്ച് പുറത്തേക്ക് .
ജില്ലാ പഞ്ചായത്ത് മെമ്പർ ,ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എ മുസ്തഫയുടെ ചുവടുമാറ്റം ആർഎസ്പി യിലേക്കെന്ന് സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചടയമംഗലം നിയോജക മണ്ഡലത്തിൽ നിന്നും എൽ ഡി എഫിലെ സിപിഐയുടെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന എ .മുസ്തഫയെ അവസാന ഘട്ടത്തിൽ ഒഴിവാക്കപ്പെടുകയായിരുന്നു.
ഇത് സിപിഐ ഘടകത്തിലും പൊതുവേദികളിലും ഏറെ ചർച്ച ചെയ്യപ്പെട്ടു.
പാർട്ടി വേദികളിൽ മുസ്തഫയ്ക്ക് വേണ്ടുന്ന പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം മുസ്തഫക്കും ഒരു വിഭാഗം സിപിഐ പ്രവർത്തകരിൽ നിലനിൽക്കുന്നു.


