പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറിയും നടപടിയും. തിരുവല്ലയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് പാർട്ടി നടപടിയെടുത്തത്. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കി.
ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെയുള്ള നടപടി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി. പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച ആളാണ് കൊച്ചുമോൻ. ഒരാഴ്ച മുൻപാണ് തിരുവല്ലയിൽ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയത്.
പത്തനംതിട്ടയിൽ സിപിഎമ്മിൽ വീണ്ടും നടപടി; ഏര്യ കമ്മിറ്റിയംഗത്തെയും ലോക്കൽ സെക്രട്ടറിയെയും നീക്കി

