വെമ്പായം:സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ കെ വി ശ്രീകാന്ത് (48) അന്തരിച്ചു. ഇന്ന് രാവിലെ 6 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഒരു മാസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കരകുളം ഡിവിഷനിൽ നിന്നുള്ള അംഗമായിരുന്നു. വെമ്പായം പഞ്ചായത്തിലെ പെരുംകൂർ കൈതറമൂഴി സ്വദേശിയാണ്. പ്രഗത്ഭ അഭിഭാഷകൻ, സിപിഎം നെടുമങ്ങാട് മുൻ ഏര്യാ കമ്മിറ്റിയംഗം, വെമ്പായം, തേക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി, വെമ്പായം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് , ഡി വൈ എഫ് ഐ ഏര്യ ഭാരവാഹി,ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിലും 11 മണിക്ക് കന്യാകുളങ്ങര സിപിഎം വെസായം ലോക്കൽ ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും. സംസ്ക്കാരം വൈകുന്നേരം 4 മണിക്ക്


