എറണാകുളത്തെ തിരുമാറാടി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആശ രാജുവിനെ (56) ദുരൂഹസാഹചര്യത്തിൽ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്സൻ, ജനാധിപത്യ മഹിള അസോസിയേഷൻ സംഘടനകളുടെ ഏരിയ കമ്മിറ്റി അംഗമാണ്. പാർട്ടി പ്രാദേശിക നേതൃത്വം തന്നോടുകാട്ടിയ അനീതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശാരാജു പറയുന്നതായുള്ള ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് മരണം
