കണ്ണൂർ: കണ്ണൂർ മുല്ലക്കൊടിയില്‍ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്.
പരിക്കേറ്റ പ്രകാശനെ എകെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവർത്തകനായ കൃഷ്ണനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.


