അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ രാഷ്ട്രീയത്തിലേക്ക്. ജഡേജ ബിജെപിയില്‍ അംഗത്വമെടുത്തു. ജഡേജയുടെ ഭാര്യ റിവാബ ജാംനഗര്‍ എംഎല്‍എയാണ്. ഇവർ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം അറിയിച്ചത്.
ഇരുവരുടേയും ബിജെപി മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് റിവാബയുടെ പോസ്റ്റ്. ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ ഭാഗമായാണ് ജഡേജയും പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹിയില്‍വെച്ച് പധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് മെമ്പര്‍ഷിപ്പ് ഡ്രൈവിന് തുടക്കമിട്ടത്.
2019 ൽ ബിജെപിയിൽ അംഗത്വമെടുത്ത ആളാണ് റിവാബ. തുടർന്ന് 2022-ല്‍ ജാംനഗറിൽ നിയമസഭാ സീറ്റില്‍ മത്സരിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കര്‍ഷന്‍ഭായ് കര്‍മൂറിനെ പരാജയപ്പെടുത്തുകയും ചെയ്തു. ടി20 ക്രിക്കറ്റില്‍ നിന്ന് ജഡേജ വിരമിച്ചിരുന്നു

