ചണ്ഡിഗഡ്:സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജയെ വീണ്ടും തെര ഞ്ഞെടുത്തു. 75 വയസ് പ്രായപരിധി കടന്ന രാജയ്ക്ക് ഇളവു നൽകിയാണ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്.
രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതി നെതിരെ കേരളം, തമിഴ്നാട്, ആന്ധ്ര, ഡൽഹി ഘടകങ്ങൾ എതിർപ്പ് രേഖപ്പെടുത്തി . പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ രാജാജി മാത്യു തോമസ്, ആർ.ലതാദേവി, വി.എസ്.സുനിൽകുമാർ തുടങ്ങിയവരാണ് എതിർപ്പ് രേഖപ്പെടുത്തിയത്.
പ്രായപരിധി മാനദണ്ഡം കർശനമാക്കിയ തോടെ കേരളത്തിൽ തന്നെ നിരവധി പേരാണ് ഒഴിവാക്കപ്പെട്ടതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് രാജയ്ക്ക് പ്രായപരി ധിയിൽ ഇളവ് നൽകാൻ തീരുമാനമായത്.
കെ. പ്രകാശ്ബാബുവും പി.സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റിലെത്തി. സംസ്ഥാന സെക്രട്ടറിയായി കേരളത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടതിനാൽ ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽനിന്നും സ്വയം ഒഴിഞ്ഞു. കേരളത്തിൽ നിന്നും ടി ജെ ആഞ്ചലോസ്, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ പുതുതായി ദേശീയ കൗൺസിലിൽ എത്തി


