തൃശൂരിലെ മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

തൃശൂര്‍: മെഡിക്കൽ റെപ്രസെന്റേറ്റീവ് പൂത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നതിന് തെളിവുകൾ. തമിഴ്നാട് മധുര സ്വദേശി 50 കാരനായ സെൽവകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സെൽവകുമാറിന്‍റെ സുഹൃത്തുക്കളായ തൃശൂർ പുത്തൂർ സ്വദേശി ലിംസൺ, വരടിയം സ്വദേശി ബിനു എന്നിവരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 22ന് ആണ് സെൽവകുമാറിനെ ശാന്തിനഗറിലെ വീട്ടിൽ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇന്നലെ നടന്ന പോസ്റ്റുമോർട്ടത്തിൽ സെൽവകുമാറിന്‍റെ മരണം മർദ്ദനമേറ്റിട്ടാണെന്ന് കണ്ടെത്തിയിരുന്നു. മദ്യപാനത്തിനിടെ മൂവരും തമ്മിൽ തർക്കം ഉണ്ടാവുകയും തമിഴ്നാട് സ്വദേശിയെ മർദ്ദിച്ച് കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാരിയെല്ലുകൾക്കും ആന്തരിക അവയവങ്ങൾക്കും ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തുകയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: