Headlines

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി. സംഗറെഡ്ഡി ജില്ലയിലെ സിഗച്ചി ഫാർമ കമ്പനിയിൽ നടന്ന സ്ഫോടനത്തിൽ 44 തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഈ തുക ഇടക്കാല ആശ്വാസം എന്ന നിലയിൽ നൽകുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാത്രി നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. സ്ഫോടനം ഉണ്ടാകുന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടന്നുവരികയാണ്.

ഇരുപതിലധികം പേർ ഗുരുതരപരുക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ സർക്കാർ വിശദമായ റിപ്പോർട്ട് തേടി. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: