ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. വായു ഗുണനിലവാര സൂചിക മോശം കാറ്റഗറിയായ 211 രേഖപ്പെടുത്തിയതോടെയാണ് നടപടി.
ജി ആര്‍ എ പി സ്റ്റേജ് 1 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തും. കെട്ടിട നിര്‍മാണം, പൊളിക്കല്‍ എന്നിവ നിരോധിക്കും, മാലിന്യം കത്തിക്കലില്‍ നിയന്ത്രണം കൊണ്ടുവരും, വ്യാവസായിക ഉത്പാദന മേഖലകളില്‍ പരിശോധന എന്നിവയും നടത്തും. ദീപാവലി കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

