ഡൽഹിയിലെ മാലിന്യപ്രശ്‌നം, അരവിന്ദ് കെജ്‌രിവാളിൻ്റ വസതിക്ക് പുറത്ത് മാലിന്യം നിക്ഷേപിച്ചു രാജ്യസഭ എംപി സ്വാതി മലിവാൾ

ഡൽഹി: ഡൽഹിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിൽ ആംആദ്മിപാർട്ടി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാളിൻ്റ വസതിക്ക് പുറത്ത് മാലിന്യം നിക്ഷേപിച്ച് എപിഐയുടെ രാജ്യസഭ എംപി സ്വാതി മലിവാൾ. എഇപി ഡൽഹിയുടെ അടിസ്ഥാന വികസനം തകർക്കാൻ സ്വാതി മലിവാൽ വിമർശിച്ചു. ഡൽഹി വികാസ്പുരിയിലെ മാലിന്യം തള്ളുന്ന സ്ഥലം സന്ദർശിച്ച ശേഷം സ്വാതിയുടെ പ്രതിഷേധം.


ഒരുകൂട്ടം പ്രദേശവാസികൾക്കൊപ്പമാണ് സ്വാതി കെജ്രിവാളിൻ്റെ വസതിക്കു സമീപം എത്തിയത്. ആദ്യം ഇവർ വികാസ്പുരിയിലെ മാലിന്യക്കൂമ്പാരം സന്ദർശിച്ചു. അവിടെ നിന്ന് മാലിന്യം മൂന്ന് ടെമ്പോകളിലായി കയറ്റി കെജ്രിവാളിൻ്റെ വസതിക്ക് മുന്നിൽ കൊണ്ടിടുകയായിരുന്നു. ഡൽഹിയിലെ എല്ലാ ഭാഗത്തും കെജ്രിവാളും കൂട്ടരും സംഭാവനയായി നൽകിയ ഈ വിലകൂടിയ സമ്മാനം എന്തുചെയ്യണമെന്ന് പറഞ്ഞുതരണമെന്ന് സ്വാതി ആവശ്യപ്പെട്ടു.

ഓരോ ദിവസം കഴിയുന്തോറും ഡൽഹിയിലെ മാലിന്യ പ്രശ്‌നങ്ങൾ ഉണ്ടാകുകയാണ്. പ്രാദേശിക ഭരണകർത്താക്കളോട് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നിരവധി തവണ സംസാരിച്ചിട്ടും ഫലമുണ്ടായില്ല. ഡൽഹിയിലെ മുക്കിലും മൂലയിലും മാലിന്യമാണ്. റോഡുകളും ഡ്രെയിനേജുകളും തകർന്ന മാലിന്യം ഒഴുകുകയാണ്. നഗരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെജ്രിവാളിന് സമയമില്ല. ഡൽഹിയിലെ അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് ഒരറിവുമില്ലെന്നും സ്വാതി മലിവാൽ ആരോപിച്ചു. തൻ്റെ പ്രതിഷേധം ഒരു പാർട്ടിക്കും എതിരായുള്ളതല്ല മറിച്ച് കണ്ണ് തുറപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് സ്വാതി മലിവാൾ പറഞ്ഞു.

എപിഐയുടെ രാജ്യസഭ എംപിയായ സ്വാതി മലിവാൾ ഏറെ നാളുകളായി കെജ്‌രിവാളുമായുള്ള അഭിപ്രായഭിന്നതകൾ കാരണം പാർട്ടിയുമായി അകന്നുനിൽക്കുകയാണ്. ഫെബ്രുവരി അഞ്ചിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് സ്വാതിയുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് സ്വാതി മാലിവാളിൻ്റെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: