ന്യൂഡല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ഭോജ്പുരി നടനും ഗായകനുമായ പവന്‍ സിങ്ങിനെ ബിജെപിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ബിഹാറിലെ കരാകട്ട് ലോക്‌സഭ മണ്ഡലത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ പവന്‍ സിങ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
കരാകട്ടില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്‌മോര്‍ച്ച നേതാവുമായ ഉപേന്ദ്ര കുശ്‌വാഹയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. രാജാറാം സിങ് ആണ് കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. ജൂണ്‍ ഒന്നിനാണ് കരാകട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്.
പശ്ചിമബംഗാളിലെ അസന്‍സോളില്‍ സ്ഥാനാര്‍ത്ഥിയായി പവന്‍ സിങ്ങിനെ ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് എസ്എസ് അലുവാലിയയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി. ബംഗാളില്‍ സീറ്റ് നിഷേധിച്ചതോടെ, പവന്‍ സിങ് ബിഹാറിലെ കരാകട്ടില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു

