Headlines

സംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു




തൃശൂര്‍: ചലച്ചിത്ര സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമായിരുന്ന ടി കെ വാസുദേവന്‍ (89) അന്തരിച്ചു. 1960 കളില്‍ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്നു. രാമു കാര്യാട്ട്, കെ എസ് സേതുമാധവന്‍ തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായിരുന്നു. രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയില്‍ പ്രധാന സംവിധാന സഹായിയായിരുന്നു.

പണിതീരാത്ത വീട്, കന്യാകുമാരി, രമണന്‍, മയിലാടുംകുന്ന് തുടങ്ങി സിനിമകളില്‍ പ്രവര്‍ത്തിച്ചു. കല്‍പാന്ത കാലത്തോളം എന്ന ഗാനം ഇദ്ദേഹത്തിന്റെ എന്റെ ഗ്രാമം എന്ന സിനിമയിലാണ്. എം ജി ആര്‍, കമലഹാസന്‍,സത്യന്‍, പ്രേം നസീര്‍,തകഴി, സലില്‍ ചൗധരി, വയലാര്‍ തുടങ്ങിയ പ്രഗത്ഭരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.ഭാര്യ: പരേതയായ മണി. മക്കള്‍:ജയപാലന്‍, പരേതയായ കല്‍പന, മരുമക്കള്‍: അനില്‍കുമാര്‍, സുനിത. സംസ്‌കാരം തിങ്കള്‍ 2 മണിക്ക്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: