Headlines

കുട്ടികളുടെ ഡ്രൈവിങ്: കടുത്ത നടപടിയുമായി മോട്ടർ വാഹനവകുപ്പ്



തിരുവനന്തപുരം : അവധിക്കാലത്ത് വിനോദം, ഡ്രൈവിങ് പരിശീലനം എന്നീ പേരിൽ കുട്ടികൾ വാഹനവുമായി പുറത്തിറങ്ങുന്നതിൽ കഠിന ശിക്ഷയുടെ മുന്നറിയിപ്പുമായി മോട്ടർ വാഹനവകുപ്പ്. ലൈസൻസില്ലാതെ വാഹനം ഓടിച്ചയാളിനും, വണ്ടി ഉടമയ്ക്കും 3 വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. കുട്ടികൾ വണ്ടിയോടിച്ചാൽ രക്ഷിതാവോ വാഹന ഉടമയോ ആണു പ്രതി.
ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാലുള്ള ശിക്ഷയോ ടൊപ്പം രക്ഷിതാവിന് /വാഹന ഉടമയ്ക്ക് 3 വർഷം തടവും, 25000 രൂപ പിഴയും ലഭിക്കും. വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സു വരെ ലേണേഴ്‌സ്, ഡ്രൈവിങ് ലൈസൻസ് നേടാനുള്ള അർഹതയും നഷ്ടമാവും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: