മദ്യലഹരിയിൽ വഴിയിൽ കിടന്നയാൾ മരിച്ച നിലയിൽ; ഇറച്ചികോഴിയുമായി വന്ന വാഹനം തലയിലൂടെ കയറിയെന്ന് സംശയം




പത്തനംതിട്ട: മദ്യലഹരിയിൽ വഴിയിൽ കിടന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ. പത്തനംതിട്ടയിലെ കണ്ണങ്കരയിലാണ് സംഭവം. വാഹനം തലയിലൂടെ കയറിയിറങ്ങി മരണത്തെ സംഭവിച്ചതെന്നാണ് സംശയം. ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ മുകളിൽ കയറി ഇറങ്ങിയെന്നാണ് സംശയിക്കുന്നത്.


ഈ വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളി മദ്യലഹരിയിൽ വഴിയിൽ കിടന്ന് ഉറങ്ങിയതാണെന്നാണ് നിഗമനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: