ക്രിസ്മസ് ആഘോഷത്തിനിടയിൽ എസ്എഫ്ഐ  എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി 4 പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സംഘർഷം. എസ്എഫ്ഐ, എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. 2 എസ്എഫ്ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കും പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തകരായ ദേവജിത്ത്, സനൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്.

കോളേജിലേക്ക് ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്. എസ്എഫ്ഐ -എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: