Headlines

പള്ളി പെരുന്നാൾ ഒരുക്കത്തിനിടെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് നാല് പേർ മരിച്ചു

കന്യാകുമാരി: പുണ്യ അന്തോണിയോസ് ദേവാലയത്തിന്റെ വാര്‍ഷിക ഉത്സവത്തിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് നാല് പേര്‍ മരിച്ചു. കന്യാകുമാരി ജില്ലയിലെ ഇണയം പുത്തന്‍തുറ മീനവ ഗ്രാമത്തിലാണ് സംഭവം. വിജയന്‍ (52), ജസ്റ്റസ് (35), സോഫന്‍ (45), മധന്‍ (42) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശാരിപ്പള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേവാലയത്തിന്റെ വാര്‍ഷിക ഉത്സവം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം. അലങ്കാര പണികള്‍ക്കായി ഉയരമുള്ള ഇരുമ്പ് ഏണി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി കൊണ്ടുപോകുമ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേൽക്കുകയായിരുന്നു.


10 ദിവസത്തെ പള്ളി പെരുന്നാളിനുള്ള ഒരുക്കങ്ങൾക്കിടെ ശനിയാഴ്ച ആയിരുന്നു സംഭവം. ഏനായം പുത്തൻതുറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഒൻപതാം ദിന ആഘോഷങ്ങളുടെ രഥം അലങ്കരിക്കുന്ന തിരക്കിനിടയിലാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ദേവാലയത്തിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: