പത്തനംതിട്ട: ഗർഭിണിയായ 19 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിലായി. വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവല്ല പുളിക്കീഴിലാണ് സംഭവം. ഡി വൈ എഫ് ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് (29) അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ യാണ് സംഭവം. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാർ ഗർഭിണിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതിനൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
