മംഗളൂരു : എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യവസായിയുടെ വീട്ടിൽ പരിശോധന നടത്തി 30 ലക്ഷം കവർന്ന കേസിൽ രണ്ട് മലയാളികൾകൂടി അറസ്റ്റിൽ. കൊല്ലം നീരാവിൽ സ്വദേശി ഷബീർ (25), തോട്ടവിള സ്വദേശി സച്ചിൻ (28) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റ്‌ചെയ്തത്.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഷബീറിനെ അറസ്റ്റ്‌ചെയ്തത്. മുംബൈയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് സച്ചിൻ പിടിയിലായത്. ഇതേ കേസിൽ കഴിഞ്ഞ മാസം കൊല്ലം സ്വദേശിയായ അനിൽ ഫെർണാണ്ടസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
