ചെന്നൈ: വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസിലാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നത്. ഇഡിയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുൾപ്പെടെ പരിശോധന നടത്തുന്ന സംഘത്തിലുണ്ട്. കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.
റെയ്‌ഡുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാകാം ഗോകുലം ഗോപാലന്റെ ഓഫിസിൽ ഇഡി റെയ്ഡ് നടത്തുന്നതെന്നാണ് നിഗമനം.


