Headlines

പതിനെട്ടാം ലോക്സഭാ സമ്മേളനം; ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ

ന്യൂഡൽഹി: 18-ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ തിയതി തീരുമാനിച്ചു. സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. 24ന് രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭയെ അഭിസംബോധന ചെയ്യും. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെൻ്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും.


രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടക്കും. ജൂൺ 27-ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

തുടർച്ചയായി രണ്ട് തവണ അധികാരത്തിൽ വന്ന ബി.ജെ.പിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണത്തേത്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് 240- സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ 272 സീറ്റിൻ്റെ കേവല ഭൂരിപക്ഷം എന്ന കടമ്പ ബി.ജെ.പിക്ക് കടക്കാനാകാതെവന്നതോടെ സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമാകുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: