പള്ളിച്ചൽ :വയോജനദിനാചരണത്തിൽ വനിത വയോജന പുസ്തക വിതരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിത വയോജന പുസ്തക വിതരണ പദ്ധതി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.എസ്.എസ്. റോജി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ജി.ശശി പദ്ധതി അവതരണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി എം. മഹേഷ് കുമാർ, പ്രസിഡന്റ് എം.കെ.സാവിത്രി, പ്രമേദിനി തങ്കച്ചി, സുധ. ഡി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലയിലേയ്ക്ക് വരാൻ കഴിയാത്ത വയോജനങ്ങൾക്കും വീട്ടമ്മമാർക്കും വീടുകളിൽ നേരിട്ട് പുസ്തകങ്ങൾ എത്തിക്കുവാനുളള പദ്ധതി സ്റ്റേറ്റ് ലൈബ്രറി കൗൺസിലാണ് നടപ്പിലാക്കുന്നത്.
