വയോധികയ്ക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം

മലപ്പുറം: വയോധികയ്ക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം. നിലമ്പൂരിൽ 80 വയസുള്ള വയോധികയെ നോക്കാനേൽപ്പിച്ചത് അയൽവാസിയായ ഷാജിയെയാണ്. മദ്യപിച്ചെത്തിയ ഇയാൾ നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇന്ദ്രാണി ടീച്ചറുടെ മകനാണ് അമ്മയെ സംരക്ഷിക്കാൻ ഇയാളെ ചുമതലപ്പെടുത്തിയത്. സംഭവമറിഞ്ഞ നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്സണും വാർഡ് കൗൺസിലറും സംഭവ സ്ഥലത്ത് എത്തുകയും ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് നിലമ്പൂർ പൊലീസിൽ പരാതി നൽകി. അയൽവാസികൾ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്ത്.


നേരത്തെ ഡാൻസ് ടീച്ചറായിരുന്നു ഇന്ദ്രാണി ടീച്ചർ. ഏക മകൻ ജോലിക്ക് പോകുമ്പോൾ ഷാജിയെ നോൽക്കാൻ ഏൽപ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ദ്രാണി ടീച്ചറുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് പൊലീസും ജനപ്രതിനിധികളുമെത്തിയാണ് ഇന്ദ്രാണി ടീച്ചറെ ആശുപത്രിയിലെത്തിച്ചത്. മകൻ ഇവരെ നോക്കുന്നില്ലെന്ന് നഗരസഭാ വൈസ് ചെയർപേഴ്സൺ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: