കേരളത്തിൽനിന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ക്വാഡുകൾ പിടിച്ചെടുത്തത് പണമടക്കം 58 കോടി രൂപ മൂല്യം വരുന്ന വസ്തുക്കൾ. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെത്തിച്ച എട്ട് കോടി രൂപയും 41 കോടിയുടെ ലഹരിയും രണ്ട് കോടിയുടെ മദ്യവുമാണ് പിടിച്ചെടുത്തത്. ആറു കോടിയുടെ മറ്റു വസ്തുക്കളും കണ്ടെടുത്തു.
തമിഴ് നാട്ടിൽനിന്ന് 170-ാം ബംഗാളിൽനിന്ന് 319-ാം അസമിൽനിന്ന് 97-ഉം കോടി രൂപയും മൂല്യം വരുന്നവ പിടിച്ചെടുത്തു. നാല് സംസ്ഥാങ്ങളിൽനിന്നും പുതുച്ചേരിയിൽനിന്നുമായി ആകെ 650 കോടി രൂപ പിടിച്ചെടുത്തതായും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പതിനായിരത്തിലേറെ സ്കാഡുകളെയാണ് പരിശോധനക്കായി വിന്യസിച്ചിരിക്കുന്നത്

