ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് മിസോറമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
ഛത്തിസ്ഗഡില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനും 17നുമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശില്‍ നവംബര്‍ 17ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ 23ന് രാജസ്ഥാനിലും 30ന് തെലുങ്കാനയിലും വോട്ടെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനായിരിക്കും.
