ഡൽഹി: രാജ്യസഭയിലെ 37 ഒഴിവുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് . എൻ.സി.പി (എസ്.പി.) വിഭാഗം അധ്യക്ഷൻ ശരദ് പവാർ 26 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന 11 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബിഹാറിലെ 5, ഒഡീഷയിലെ 4, ഹരിയാനയിലെ 2 സീറ്റുകളിലേക്കാണ് മത്സരം. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വോട്ടെടുപ്പ്. തുടർന്ന് വൈകിട്ട് 5 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് രാത്രി തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും.
ബിഹാറിൽ നാല് സീറ്റുകളിൽ എൻഡിഎയ്ക്ക് വിജയം ഉറപ്പായതായി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവരും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഒരു സീറ്റിൽ ഇന്ത്യ മുന്നണിയും എൻ.ഡി.എയും തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നു. ഒഡീഷയിലെ രണ്ട് സീറ്റുകളിലും ഹരിയാനയിലെ ഒരു സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. ഹരിയാന നിയമസഭയിലെ അംഗബലം പരിഗണിക്കുമ്പോൾ ബി.ജെ.പിക്ക് വിജയം പ്രതീക്ഷിക്കുന്നു.


