കണ്ണൂർ: ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം നടത്തിയ ജീവനക്കാരന് സസ്പെൻഷൻ. തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ എൽഡി ക്ലാർക്ക് ചെറിയൂരിലെ മുല്ലപ്പള്ളി നാരായണനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെയാണ് നടപടി. സിഐടിയുവിന്റെ ദേവസ്വം എംപ്ലോയീസ് യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡന്റാണ് നാരായണൻ
